ഗള്‍ഫ് ജോലിക്ക് ആകര്‍ഷകത്വം കുറയുന്നു
ദുബായ്: കുത്തനെ ഉയരുന്ന ജീവിതച്ചിലവുകള്‍ ഗള്‍ഫിലെ തൊഴില്‍ മേഖലയോടുള്ള പ്രിയം കുറയ്‌ക്കുന്നതായി സര്‍വെ. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ അറേബ്യന്‍ ബിസിനസ് നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.
സുഹൃത്തുക്കളെയും ബന്ധുക്കളെയും ഗള്‍ഫ് നാടുകളിലേക്ക് ക്ഷണിയ്‌ക്കുമോയെന്ന ചോദ്യത്തിന് 40 ശതമാനം പേര്‍ ഇല്ലെന്നാണ് ഉത്തരം നല്‌കിയത്.
മെച്ചപ്പെട്ട ശംബളം ലഭിയ്‌ക്കുമെങ്കില്‍ മാത്രം അവരെ ക്ഷണിക്കൂവെന്ന് 32 ശതമാനം പേര്‍ മറുപടി നല്‌കി. അടുത്ത കാലത്തായി വീട്ടുവാടകയിലുണ്ടായ വര്‍ദ്ധനവാണ് പ്രവാസികളെ പ്രതിസന്ധിയിലാഴ്‌ത്തിയിരിയ്‌ക്കുന്നത്.
താമസസ്ഥലം പങ്കുവെയ്‌ക്കുന്നതിനുള്ള നിബന്ധനകളും ക്രെഡിറ്റ് സൗകര്യങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണവും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി.
അടുത്തിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളനുസരിച്ച് അബുദാബിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വീട്ടുവാടകയില്‍ 157 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗള്‍ഫിലൊട്ടാകെ നികുതിയിളവുകള്‍ ഉണ്ടെങ്കിലും ജീവിതച്ചെലവ് വര്‍ദധിച്ചതിനാല്‍ അതിന്റെ പ്രയോജനം കിട്ടുന്നില്ലെന്ന് 41 ശതമാനം പേര്‍ സര്‍വെയില്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications