ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് വീടുകള്‍ നഷ്ടമായി. റിച്ചര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഈ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്‌ച പുലര്‍ച്ചെ സുലവേസി മേഖലയിലാണ് ഭൂചലനമുണ്ടായത്. കടലിനടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.
തൊട്ടു പിന്നാലെതന്നെ റിച്ചര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരത്തോളമാളുകള്‍ വീട് വിട്ട് പലായനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications