ശ്മശാനങ്ങള്‍ നിറയുന്നു; ഇനി സംസ്കാരം കടലില്‍

കടലിലെ ശവസംസ്കാരത്തിന് നാലായിരം പൗണ്ട്(294,190.82 രൂപ) ചെലവുവരും. കരയിലെ ശ്മശാനങ്ങളിലെ ശവസംസ്കാരത്തിനാകട്ടെ ഇതിന്റെ ഇരട്ടി തുകയാണ് ചെലവാകുന്നത്.
ബ്രിട്ടീഷ് തീരത്തിനിന്നും അകലെ സ്ഥിതിചെയ്യുന്ന റൈറ്റ് ദ്വീപിനടുത്തും ഈസ്റ്റ് സസ്കെസിലെ ന്യൂഹെവനിലുമാണ് കടലില്‍ ശവസംസ്കാരം നടത്താന്‍ അനുവദിച്ചിട്ടുള്ളത്. 2008ല്‍ മാത്രം പതിനാല് മൃതദേഹങ്ങള്‍ ഇവിടങ്ങളിലായി സംസ്കരിച്ചു.
നൂറ്റമ്പതോളം ആളുകള്‍ മരണശേഷം തങ്ങളുടെ ശവസംസ്കാരം കടലില്‍ നടത്തുന്നതിനായി മുന്‍കൂര്‍ ബുക്കിങും നടത്തിക്കഴിഞ്ഞു. ചിലര്‍ തങ്ങളുടെ വില്പത്രങ്ങളില് കടലില്‍ എവിടെയാണ് തന്റെ മൃതദേഹം കൊണ്ടിടേണ്ടതെന്നും എഴുതിവയ്ക്കുന്നുണ്ടത്രേ.
കടലില്‍ ശവസംസ്കാരം നടത്തണമെങ്കില്‍ മറൈന്‍ ഫിഷറീസ് എജന്‍സിയുടെ ലൈസന്‍സ് ആവശ്യമാണ്. ഇപ്പോള്‍ സംസ്കാരത്തിന് അനുമതിയുള്ള രണ്ടിടത്തും ആഴക്കടല്‍ മത്സ്യബന്ധനവും ഡൈവിങും നിരോധിച്ചിട്ടുണ്ട്. ഡെവണിലെ ബ്രിട്ടാനിയ ഷിപ്പിങ് കമ്പനി റൈറ്റ് ദ്വീപിന് സമീപം ശവസംസ്കാരച്ചടങ്ങിനായി പ്രത്യേക ബോട്ട് സജ്ജമാക്കിയിട്ടുണ്ട്.
മൃതശരീരത്തിനൊപ്പം ബന്ധുക്കളെയും കയറ്റി ബോട്ട് കടലില്‍ നിശ്ചിത സ്ഥലത്ത് എത്തും പിന്നീട് ശവപ്പെട്ടി യന്ത്രസഹായത്തോടെ കടലില്‍ താഴ്ത്തും.
പ്രതിവര്‍ഷം 6 ലക്ഷത്തോളം പേര് മരിയ്ക്കുന്ന ബ്രിട്ടനില്‍ ശവസംസ്കാരത്തിന് ശ്മശാനങ്ങളില്‍ ഇടം കണ്ടെത്തുകയെന്നത് വളരെ ക്ലേശകരമാണ്. അടുത്ത മുപ്പത് വര്‍ഷത്തിനകം ഇവിടത്തെ ശ്മശാനങ്ങളെല്ലാം നിറയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ശ്മശാനങ്ങളിലെ ശവക്കല്ലറകളില്‍ നിന്നും ശവങ്ങള് പുറത്തെടുത്ത് കൂടുതല്‍ ആഴത്തില്‍ കുഴിച്ചിടാനും അതിന് മീതെ മറ്റു മൃതദേഹങ്ങള്‍ സംസ്കരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications