Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെറിക്ക്‌ യാഹൂവില്‍ നിന്നും ലോഗ്‌ ഔട്ട്‌

Jerry Yang
സാന്‍ഫ്രാന്‍സിസ്‌കോ: യാഹൂവിന്റെ സഹസ്ഥാപകനായ ജെറി യാങ്‌ സ്ഥാപനത്തിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പദവി രാജിവെയ്‌ക്കുന്നു. പുതിയ സിഇഒ ആരെന്ന്‌ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ 17 വര്‍ഷമായി ജെറിയാണ്‌ കമ്പനിയുടെ സിഇഒ പദവി വഹിച്ചിരുന്നത്‌.

വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതും യാഹൂവിന്റെ ഓഹരികള്‍ക്കുണ്ടായ വില തകര്‍ച്ചയുമാണ്‌ ജെറിയുടെ പദവി തെറിപ്പിച്ചത്‌. അടുത്ത കാലത്ത്‌ യാഹൂവിന്റെ ഓഹരി വില 10 ഡോളറിലേക്ക്‌ ഇടിഞ്ഞിരുന്നു.

യാഹൂവിനെ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്‌റ്റിന്റെ ശ്രമങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്‌ ജെറിയായിരുന്നു. ഓഹരിയൊന്നിന്‌ 33 ഡോളറായിരുന്നു മൈക്രോസോഫ്‌റ്റിന്റെ വാഗ്‌ദാനം.

യാഹൂവിന്റെ നിലവിലുള്ള മൂല്യത്തേക്കാള്‍ മൂന്നിരട്ടി തുകയായ 47.5 ബില്യണ്‍ ഡോളറിന്‌ കമ്പനി ഏറ്റെടുക്കാമെന്ന മൈക്രോസോഫ്‌റ്റ്‌ വാഗ്‌ദാനം നിരസിച്ച ജെറിയുടെ നടപടിയ്‌ക്കെതിരെ ഓഹരിയുടമകള്‍ക്ക്‌ അമര്‍ഷം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന്‌ പിന്നാലെ യാഹൂവുമായുള്ള പരസ്യ കരാറില്‍ നിന്ന്‌ ഗൂഗിള്‍ പിന്‍മാറിയതും ജെറിയുടെ സ്ഥാനചലനത്തിന്‌ വേഗം കൂട്ടി.

ജെറിയുടെ ഒഴിവിലേക്ക്‌ മികച്ചയാളെ തേടിക്കൊണ്ടിരിയ്‌ക്കുകയാണെന്ന യാഹൂ ചെയര്‍മാന്‍ റോയ്‌ ബോസ്‌റ്റോക്ക്‌ അറിയിച്ചു. കമ്പനിയ്‌ക്ക്‌ വേണ്ടി താന്‍ ചെയ്‌തതെല്ലാം ശരിയാണെന്ന വിശ്വാസമാണ്‌ തനിയ്‌ക്കുള്ളതെന്ന്‌ ജെറി ജീവനക്കാര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇനിയും കമ്പനിയുടെ നല്ലതിനെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ താന്‍ ചെയ്യുമെന്നും ജെറിയുടെ സന്ദേശത്തിലുണ്ട്‌. കമ്പനിയുടെ സിഇഒ പദവിയില്‍ നിന്ന്‌ നീക്കം ചെയ്‌താലും ബോര്‍ഡംഗമായി ജെറിയ്‌ക്ക്‌ തുടരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+