ചന്ദ്രയാന്‍ രണ്ട് പദ്ധതിയ്‌ക്ക് തുടക്കമായി: ഐഎസ്‌ആര്‍ഒ
കോയമ്പത്തൂര്‍: ചന്ദ്രയാന്‍ ഒന്ന് ലക്ഷ്യത്തിലെത്തിയതിന് പിന്നാലെ ചന്ദ്രയാന്‍ രണ്ടിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഐഎസ്‌ആര്‍ഒ കടക്കുന്നു.
2011-12ല്‍ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ്ക്കാനാണ് ഐഎസ്‌ആര്‍ഒ ഉദ്ദേശിയ്‌ക്കുന്നത്. ചന്ദ്രയാന്‍ ഒന്നിന്റെ വിജയം ചന്ദ്രപര്യവേഷണ ദൗത്യം വേഗത്തിലാക്കാന്‍ കരുത്ത് പകരുന്നുണ്ടെന്ന് ചന്ദ്രയാന്‍ ഒന്നിന്റെ പ്രൊജക്ട് ഡയറക്ടര്‍ കൂടിയായ എം. അണ്ണാദുരൈ പറഞ്ഞു.
ചന്ദ്രയാന്‍ രണ്ടിന് 425 കോടി രൂപയാണ് ഐഎസ്‌ആര്‍ഒ പ്രവര്‍ത്തന ചെലവ് പ്രതീക്ഷിയ്‌ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications