കൊലപാതകം മുന്‍ മിസ് മീററ്റ് അറസ്റ്റില്‍

മീററ്റിലെ പ്രയാഗ് കോളനിയിലെ താമസക്കാരനായ പ്രേം വീര്‍(64), ഭാര്യ സന്തോഷ് (61)എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബര്‍ പത്തിനായിരുന്നു കൊല നടന്നതെങ്കിലും തിങ്കളാഴ്‌ചയാണ് പ്രിയങ്കയെയും കൂട്ടുകാരിയായ അഞ്‌ജുവിനെയും പൊലീസ് അറസ്റ്റുചെയ്‌തത്.
ഭാര്യയ്‌ക്ക് അവിഹിത ബന്ധത്തില്‍ പിറന്ന കുട്ടിയാണെന്ന് പറഞ്ഞ് അച്ഛന്‍ പ്രേവീറും സഹോരന്‍ ഗൗരവും തന്നെ അവഗണിയ്‌ക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്‌തിരുന്നുവെന്നും ഇതിനാലാണ് താന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു.
പ്രിയങ്കയുടെ കൂട്ടുകാരി അഞ്‌ജുവിനാകട്ടെ പെണ്‍കുട്ടിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നും അവഗണന നേരിടേണ്ടിവന്നിരുന്നുവത്രേ. ഏറെക്കുറെ സമാനമായ ഗൃഹാന്തരീക്ഷമാണ് ഇരുവരെയും കൂടുതല്‍ അടുപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അഞ്‌ജുവിന്റെ പിതാവ് 18 കൊല്ലം മുമ്പ് മരിയ്‌ക്കുകയും അതിന് ശേഷം അമ്മ രണ്ടാമത് വിവാഹം ചെയ്യുകയും ചെയ്‌തുവത്രേ. തുടര്‍ന്ന് താന്‍ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയെന്നാണ് അഞ്‌ജു പറയുന്നത്.
സമാനദുഖിതരായതുകൊണ്ടാണ് തങ്ങള്‍ ഒരുമിച്ച് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ഇരുവരും പറയുന്നത്. 2005ലെ മിസ് മീററ്റായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഇന്‍ന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്.












Click it and Unblock the Notifications