4വയസ്സുകാരിയെ അമ്മയുടെ കാമുകന്‍ ചുട്ടുകൊന്നു
ചെന്നൈ: പ്രണയസല്ലാപത്തിന് തടസ്സമുണ്ടാക്കിയ നാലുവയസ്സുകാരിയെ അമ്മയുടെ കാമുകന്‍ ചുട്ടുകൊന്നു. ചെന്നൈയിലെ തേനാംപെട്ടില്‍ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്.
സംഭവത്തില്‍ കുട്ടിയുടെ അമ്മ അമുദയെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുക്കുകയും കാമുകന്‍ മുരുകേശനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. അമുദയും മുരുകേശനും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് മുരുകേശന്‍ ഓട്ടോ റിക്ഷയുമായി എത്തി അമുദയെ വണ്ടിയില്‍ കയറ്റി.
അപ്പോള്‍ മകള്‍ ധനം കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തുതന്നെയിരിക്കണമെന്ന് വാശിപിടിച്ചു. ഇതില്‍ കുപിതനായ മുരുകേശന്‍ കുട്ടിയുടെ ശരീരത്തിലേയ്‌ക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടു.
കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുരുകേശന് ധനത്തെ ഇഷ്ടമില്ലായിരുന്നുവെന്നും ഇതിന് മുമ്പും ഇയള്‍ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞിട്ടുണ്ട്.
മുരുകേശന്‍ വിവാഹിതനാണ്. കോടതിയില്‍ ഹാജരാക്കിയ മുരുകേശനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്.












Click it and Unblock the Notifications