വരുന്നൂ ഹൈഡ്രജന്‍ ബസ്
ബാംഗ്ലൂര്‍: ഡീസലില്ലാതെ അന്തരീക്ഷ മിലനീകരണമുണ്ടാക്കാതെ ബസ്സോടിക്കാന്‍ കഴിയുമോ കഴിയുമെന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനി(ഐഎസ്‌ആര്‍ഒ)ലെ ശാസ്‌ത്രജ്ഞര്‍ പറയുന്നത്.
പറയുക മാത്രമല്ല ബസ് ഓടിക്കാന്‍ കഴിയുന്ന ഹൈഡ്രജന്‍ സെല്ലുകള്‍ ഇവര്‍ വികസിപ്പിച്ചെടുക്കുകയും ചെയ്‌തിരിക്കുന്നു. റോക്കറ്റിനുപയോഗിക്കുന്ന ക്രയോജനിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഈ ഹൈഡ്രജന്‍ സെല്ലുകള്‍ വികസിപ്പിച്ചെടുത്തത്.
ടാറ്റാമോട്ടോഴ്‌സുമായി ചേര്‍ന്നായിരുന്നു ഈ ഇന്ധന പരീക്ഷണം. ദ്രവ ഹൈഡ്രജനാണ് ക്രയോജനിക് യന്ത്രത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഇന്ധനങ്ങളില്‍ ഒന്ന്. സിഎന്‍ജിയിലോടുന്ന ബസുകളിലാണ് ഹൈഡ്രജന്‍ സെല്ലുകള്‍ ഉപയോഗിക്കുക.
ബസിന്റെ പ്രധാന യന്ത്രഭാഗങ്ങളുടെയും താപനിയന്ത്രണ സംവിധാനത്തിന്റെയും പരിശോധനകഴിഞ്ഞു. ബസിന്റെ മുകളില്‍ സ്ഥാപിക്കുന്ന എട്ട് അറകളില്‍ അതീവ സമ്മര്‍ദ്ദത്തില്‍ നിറയ്‌ക്കുന്ന ഹൈഡ്രജനില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന 80 കിലോവാട്ട് വൈദ്യുതി ഉപയോഗിച്ചായിരിക്കും ബസ് ഓടിക്കാന്‍ വേണ്ട ഊര്‍ജ്ജം കണ്ടെത്തുക.
പരിസ്ഥിതി മലിനീകരണം തീരെയുണ്ടാകില്ലെങ്കിലും ഡീസല്‍, സിഎന്‍ജി എന്നിവയില്‍ ബസ് ഓടിക്കുന്നതിനേക്കാള്‍ ചെലവേറിയതായിരിക്കും ഇത്.
2006ലാണ് ഹൈഡ്രജനിലോടുന്ന ബസ് വികസിപ്പിക്കാന്‍ ഐഎസ്‌ആര്‍ഒയും ടാറ്റാ മോട്ടോഴ്‌സും തമ്മില്‍ ധാരണയിലെത്തിയത്.
വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ സെല്ലുകള്‍ ബസില്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നുവെന്നും ബസിന്റെ എന്‍ജിനും ഹൈഡ്രജന്‍ സംവിധാനവും ടാറ്റ നിര്‍മ്മിക്കുമെന്നും ഈ ബസുകള്‍ 2009ല്‍ നിരത്തിലിറങ്ങിയേയ്‌ക്കുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications