വിദ്യാര്‍ഥിനികളുടെ ആത്മഹത്യക്ക് പിന്നില്‍ പ്രണയനൈരാശ്യം
അമ്പലപ്പുഴ: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു.
ഇവരുടെ മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയോടെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളായ ജൂലി, അനില, വേണി എന്നിവരെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രണയനൈരാശ്യവും പഠനത്തില്‍ പിന്നോക്കം നില്‌ക്കുന്നതിനാലുമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇവരില്‍ നിന്നും കണ്ടെടുത്ത കുറപ്പില്‍ പറയുന്നതായി പോലീസ് പറഞ്ഞു.
അതിനിടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കെഎസ് യു ആവശ്യപ്പെട്ടു.












Click it and Unblock the Notifications