പിണറായി ഏതാധിപതിയാണെന്ന് രാഘവന്‍
തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏകാധിപതിയാണെന്നും ഹിറ്റ്‌ലറെപ്പോലെയാണ് വര്‍ത്തമാനം പറയുന്നതെന്നും സിഎംപി സംസ്ഥാന സെക്രട്ടറി എം.വി രാഘവന്‍.
കമ്യൂണിസ്റ്റുകാര്‍ സര്‍വാധിപതികളായാല്‍ സ്റ്റാലിനിസ്റ്റുകളാകും അതു പാര്‍ട്ടിയെ നശിപ്പിക്കും. വിട്ടുപോയവര്‍ പാര്‍ട്ടിയിലേയ്‌ക്ക് തിരിച്ചുവരണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അവരെ കൂലംകുത്തികളാണെന്ന് പിണറായി വിശേഷിപ്പിക്കുന്നത്. വിഎസിന് പ്രതിഛായ വര്‍ധിപ്പിക്കുന്നതില്‍ മാത്രമാണ് നോട്ടം- രാഘവന്‍ പറഞ്ഞു.
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ കാരണം സിപിഎമ്മിന്റെ ഇടപെടലാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദം വിഡ്‌ഢിത്തമാണ്. ഇന്ത്യയിലും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പ്രധാനമന്ത്രിതന്നെ സമ്മതിച്ചുകഴിഞ്ഞു.
ചൈനയില്‍പ്പോലും പ്രതിസന്ധിയുണ്ട്. അവിടെ 9000ത്തോളം ഫാക്ടറികള്‍ പൂട്ടി. 27 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി- എംവിആര്‍ ചൂണ്ടിക്കാട്ടി.
മുമ്പ് അഴിമതിക്കാരിയെന്നും ജാതിക്കോമരമെന്നും ആക്ഷേപിച്ച മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിപ്പിടിക്കേണ്ട ഗതികേടിലാണ് സിപിഎമ്മെന്ന് രാഘവന്‍ പരിഹസിച്ചു.
തൃശൂരില്‍ സിഎംപി ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് ഉത്‌ഘാടനം ചെയ്യുകയായിരുന്നു എം.വി രാഘവന്‍.












Click it and Unblock the Notifications