സ്‌മാര്‍ട്ട് സിറ്റി വിദഗ്‌ധ സംഘം കൊച്ചിയില്‍
കൊച്ചി: സ്‌മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിയ്‌ക്കാന്‍ ടീകോമിന്റെ വിദഗ്‌ദധ സംഘം ചൊവ്വാഴ്‌ച കൊച്ചിയിലെത്തി.
സ്‌മാര്‍ട്ട് സിറ്റി പ്രൊജക്ട് മാനേജര്‍ സജീവ് ഉണ്ണികൃഷ്‌ണന്‍,ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ മിഥുന്‍ ബീരു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയ്ക്കായി എത്തിയിട്ടുള്ളത്.
പദ്ധതി പ്രദേശത്തെ റോഡുകളും കെഎസ്‌ഇബിയുടെ സാധന സാമഗ്രികളും മാറ്റി സ്ഥാപിയ്‌ക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. പന്ത്രണ്ട് മണിയ്‌ക്ക് കലക്ട്രേറ്റിലാണ് ചര്‍ച്ച.
സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ മുന്നിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.
ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ബുധനാഴ്‌ച തിരുവനന്തപുരത്തെത്തുന്ന വിദഗ്‌ധ സംഘം സംസ്ഥാനത്തെ ഉന്നതോദ്യഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്.


Click it and Unblock the Notifications