ക്ഷീണം: ജപ്പാന്‍കാര്‍ സെക്‌സ് ഉപേക്ഷിക്കുന്നു!!
ടോക്കിയോ: ജപ്പാനിലെ വിവാഹിതരില്‍ കൂടുതല്‍പ്പേരം ലൈംഗിക ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മൊത്തം വിവാഹിതരില്‍ മൂന്നിലൊരുഭാഗം പേരും ലൈംഗിക ജീവിതം അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ജപ്പാന്‍ ഫാമിലി പ്ലാനിങ് അസോസിയേഷന്‍ നടത്തിയ സര്‍വ്വേയില്‍ 37 ശതമാനം പേരും തങ്ങള്‍ ഒരു മാസത്തോളമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. 2004ല്‍ നടത്തിയ സര്‍വ്വേയില്‍ 32 ശതമാനം പേര്‍ മാത്രമായിരുന്നു ഈ രീതിയില്‍ പ്രതികരിച്ചത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പുരുഷന്മാരും പറഞ്ഞത് ജോലിയ്‌ക്കുശേഷമുണ്ടാകുന്ന ക്ഷീണവും മടുപ്പുമാണ് തങ്ങളെ ലൈംഗിക ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്നാണ്. പുരുഷന്മാര്‍ പലരും ജോലിയ്‌ക്കുശേഷമുള്ള ക്ഷീണം കാരണം ലൈംഗി ബന്ധത്തിലേര്‍പ്പെടാന്‍ തോന്നുന്നില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ സെക്‌സ് എന്നത് ദേഷ്യം പിടിപ്പിക്കുന്ന ഒരു കാര്യമായി മാറുന്നുവെന്നായിരുന്നു സ്‌ത്രീകളില്‍പലരും വ്യക്തമാക്കിയത്.
ഫാമിലി പ്ലാനിങ് അസോസിയേഷന്റെ മേധാവി കുനിയോ കിതാമുറയാണ് എഴുതിത്തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ വിവാഹിതരായ 641 പുരുഷന്മാരും 821 സ്‌ത്രീകളും പങ്കെടുത്തു.
ദാമ്പത്യ ബന്ധങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ഗൗരവത്തോടെ കാണമെന്നാണ് കുനിയോ പറയുന്നത്. ഈ പ്രവണത ജപ്പാനില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജപ്പാനില്‍ ജനനനിരക്ക് കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നത് ഇതിനകം തന്നെ സര്‍ക്കാറിന് തലവേദനയായിട്ടുണ്ട്. ഗര്‍ഭകാലത്തും കുട്ടിയുടെ ജനനത്തിന് ശേഷവും സെക്‌സില്‍ ഏര്‍പ്പെടുന്നതിനോട് ജപ്പാന്‍കാര്‍ വച്ചുപുലര്‍ത്തുന്ന വിമുഖതയെ കുനിയോ കുറ്റപ്പെടുത്തുന്നുണ്ട്.
താന്‍ നടത്തിയ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് കുനിയോയുടെ തീരുമാനം.












Click it and Unblock the Notifications