എ സ്റ്റാറുമായി മാരുതി വരുന്നു

ഇന്ത്യയില്‍ അരലക്ഷവും വിദേശത്ത് ഒരു ലക്ഷവും കാറുകള്‍ വില്‍ക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
"കാര്‍ വിപണിയിലെ പഞ്ഞമാസങ്ങളാണ് നവംബര്‍, ഡിസംബര്‍ കാലം. അതു നന്നായി അറിഞ്ഞു തന്നെയാണ് എ സ്റ്റാര്‍ മോഡല്‍ ഞങ്ങള്‍ ഈ സമയത്ത് വിപണിയിലെത്തിക്കുന്നത്. പുതിയ മോഡല്‍ വരുന്നതോടെ വിപണി ഉണരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ", മാരുതി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഓഫീസര്‍ മായംഗ് പരേഖ് പറയുന്നു.
ഒരു ലിറ്റര്‍ ഇന്ധനത്തിന് 19.59കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച കാറാണ് എ സ്റ്റാര്‍ എന്നൊരു പ്രത്യേകതയും ഈ മോഡലിനുണ്ട്.
യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആസ്ട്രേലിയ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 150ഓളം രാജ്യങ്ങളിലേയ്ക്ക് ഈ മോഡല്‍ കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. സുസുക്കി ആള്‍ട്ടോ, സുസുക്കി സെലേറിയ എന്നീ പേരുകളിലായിരിക്കും കയറ്റുമതി.
മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും നിസാന്‍ പിക്സോ എന്ന പേരില്‍ നിസാന്‍ ഇതേ കാര്‍ വിപണിയിലെത്തിക്കും.












Click it and Unblock the Notifications