ഇന്‍ഷുറന്‍സ് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍
ദില്ലി: ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ് 44,000 പേരെ പിരിച്ചുവിടുന്നു.
14,000 ജീവനക്കാരെയും 30,000 ഏജന്റുമാരെയുമാണ് മാക്‌സ് ഒഴിവാക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ വെട്ടിച്ചുരുക്കി നിലനില്‌പിനായി കമ്പനി ശ്രമം നടത്തുന്നത്.
അതിനിടെ മറ്റൊരു പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ മെറ്റ്‌ലൈഫ് ഇന്ത്യ 2000 മാനേജര്‍മാരെ ഉടന്‍ പിരിച്ചുവിടുമെന്ന് സൂചനകളുണ്ട്. ഇതിന് പുറമെ 30,000 ഇന്‍ഷുറന്‍സ് ഏജന്റുമാരെയും കമ്പനി ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ സിറ്റി ഗ്രൂപ്പും അമേരിക്കന്‍ എക്‌സ്‌പ്രസും വന്‍തോതില്‍ ലേഓഫ്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാക്‌സ് ലൈഫും മെറ്റ് ലൈഫും ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയും ഉദ്ദേശിച്ച രീതിയില്‍ മുന്നേറ്റം നടത്താന്‍ കഴിയാത്തതുമാണ് ഇരു കമ്പനികളെയും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിപണി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.
നിലവില്‍ മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സിന് 30 ലക്ഷം പോളിസി ഉടമകളുണ്ട്.












Click it and Unblock the Notifications