എംഎന്‍ നമ്പ്യാര്‍ അന്തരിച്ചു

തെന്നിന്ത്യന്‍ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നമ്പ്യാര്‍ കണ്ണൂര്‍ സ്വദേശിയാണ്. അഞ്ച് പതിറ്റാണ്ടോളം സിനിമാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എം.എന്‍ നമ്പ്യാര്‍ 13ാംവയസ്സിലാണ് അഭിനയരംഗത്തേക്കെത്തുന്നത്.
1919 മാര്‍ച്ച് ഏഴിന് കണ്ണൂരില്‍ ജനിച്ച മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ നവാബ് രാജമാണിക്യത്തിന്റെ നാടക ട്രൂപ്പിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1935ല്‍ റിലീസായ 'ഭക്തരാംദാസ്' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം.
നമ്പ്യാര്‍ അഭിനയിച്ച ആയിരത്തോളം സിനിമകളില്‍ ഭൂരിഭാഗവും തമിഴിലാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നമ്പ്യാര്‍ ചുരുക്കും ചില ഹിന്ദി ചിത്രങ്ങളിലും 'ജംഗിള്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
എംജിആറിനൊപ്പം അഭിനയിച്ച 'ആയിരത്തില്‍ ഒരുവന്', ശിവാജി ഗണേശനുമൊത്തുള്ള 'അംബികാപതി', ജെമിനി ഗണേശനുമായുള്ള 'മിശിയമ്മ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
നമ്പ്യാര്‍ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം ഷാര്‍ജ ടു ഷാര്‍ജയാണ്. ബിജെപിയുടെ മുതര്‍ന്ന നേതാവായ സുകുമാര്‍ നമ്പ്യാര്‍ മകനാണ്. ഇത് കൂടാതെ ഒരു മകനും മകളും കൂടി അദ്ദേഹത്തിനുണ്ട്.












Click it and Unblock the Notifications