പ്രഗ്യയെ എടിഎസ് പീഡിപ്പിച്ചെന്ന് അദ്വാനി
ദില്ലി: മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിയ്‌ക്കുന്ന മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സംഘത്തിന്റെ (എടിഎസ്) പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി ആരോപിച്ചു.
കസ്റ്റഡിയിലുള്ള സന്യാസിനി പ്രഗ്യാ സിങ്ങിനെ ക്രൂരമായ രീതിയില്‍ ചോദ്യം ചെയ്‌ത എടിഎസ് അംഗങ്ങളെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എടിഎസ് തന്നെ അന്യായമായി തടവില്‍ വെച്ചെന്നും പീഡിപ്പിച്ചെന്നും പ്രഗ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണത്തിലാണ് അദ്വാനി എടിഎസിനെ നിശിതമായി വിമര്‍ശിച്ചത്.
എടിഎസ് അകാരണമായി പീഡിപ്പിയ്‌ക്കുന്നുവെന്ന് കാണിച്ച് പ്രഗ്യ നാസിക് കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിട്ടുണ്ട്. ഇത് സംബന്ധിച്ച് നവംബര്‍ 29ന് കോടതി വാദം കേള്‍ക്കും. പ്രഗ്യയുടെ സത്യവാങ്‌മൂലം വായിച്ച് താന്‍ നടുങ്ങിപ്പോയെന്ന് അദ്വാനി പറഞ്ഞു.
എടിഎസിനെതിരെ പ്രഗ്യ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിയ്‌ക്കണമെന്നും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ അദ്വാനി ആവശ്യപ്പെട്ടു.












Click it and Unblock the Notifications