ഇവന്‍ എവ്യാതര്‍ ; അച്ഛന്മാര്‍ക്ക് പിറന്നവന്‍

യൊനാഥന്റെ ബീജം വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഗര്‍ഭധാരണം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് കുഞ്ഞിന് എവ്യാതര്‍ എന്ന് പേരുമിട്ടുകഴിഞ്ഞു.
ഒക്ടോബര്‍ 12നാണ് കുട്ടി ജനിച്ചത്. ഡിഎന്‍എ ടെസ്‌റ്റിലൂടെ കുഞ്ഞിന്റെ പിതൃത്വനിര്‍ണയം നടത്തിയശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയെ സ്വന്തം നാട്ടിലേയ്‌ക്ക് കൊണ്ടുപോയി.
ഇസ്രയേലില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വാടകഗര്‍ഭപാത്രത്തിലൂടെ കുട്ടിയ്‌ക്ക് ജന്മം കൊടുക്കുന്നതിന് അനുമതിയില്ലാത്തതിനാലാണ് ഇവര്‍ ഇതിനായി ഇന്ത്യയിലെത്തിയത്.
ഒരു കുട്ടിയെക്കൂടി ഇത്തരത്തില്‍ സ്വന്തമാക്കണമെന്നാണത്രേ ദമ്പതികളുടെ ആഗ്രഹം. ഇതിന് മുമ്പ് സ്വീഡന്‍, നോര്‍വേ, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി പതിനാറോളം സ്വവര്‍ഗ പ്രണയികള്‍ ഈ ക്ലിനിക്കില്‍ നിന്നും ഇത്തരത്തില്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications