Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്‌എസുകാരന്റെ കൊല; തൃശൂരില്‍ ഹര്‍ത്താല്‍

RSS activist Vinod
തൃശൂര്‍: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ തൃശൂരില്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറിന്‌ തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട്‌ ആറിന്‌ അവസാനിക്കും.

കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്‌. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ്‌ ഓടുന്നത്‌. പാവറട്ടി പാടൂരിന്‌ സമീപം കൈതമുക്കിലാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്‌.

സംഭവത്തെത്തുടര്‍ന്ന്‌ പാവറട്ടിയിലും പരിസരങ്ങളിലും ജില്ലാ കളക്ടര്‍ ഒരാഴ്‌ചത്തേയ്‌ക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ കൂടുതല്‍ പൊലീസുകാരെ നിയമിച്ചിട്ടുണ്ട്‌.

ചൊവ്വാഴ്‌ച രാത്രി ഏഴുമണിയോടെയാണ്‌ പാവറട്ടിയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ അറയ്‌ക്കല്‍ വിനോദ്‌ വെട്ടേറ്റ്‌ മരിച്ചത്‌. ഇയാള്‍ മുജീബ്‌ റഹ്മാന്‍ വധക്കേസിലെ പ്രതിയാണ്‌. ഇതിനെത്തുടര്‍ന്ന്‌ പാടൂരില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്നു ഷഹീം എന്ന യുവാവിനും വെട്ടേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

രാത്രി 9.30ഓടെ സിപിഎം പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെതിരെയും ആക്രമണമുണ്ടായി. സിപിഎമ്മിന്റെയും ബിജെപിയുടെയും കൊടികളും പോസ്‌റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+