മാറാട്: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് വിഎസ്
തിരുവനന്തപുരം: മാറാട് കലാപക്കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
വിഴിഞ്ഞം സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് വിഎസ് പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാറാട് കലാപം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്‌ക്കും. ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ്, ആയുധ ശേഖരം, ബാഹ്യശക്തികളുടെ ഇടപെടല്‍ എന്നിവയാണ് കേസന്വേഷണത്തിന്റെ പരിധിയില്‍ വരുക.
ഇക്കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്‌തിരുന്നു.
ഇതിന് മുമ്പ് രണ്ടുതവണ പ്രസ്‌തുത കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.












Click it and Unblock the Notifications