പീഡനം: അധ്യാപകന്‍ അറസ്റ്റില്‍
കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്‌തു. കൊല്ലം വടക്കേവിള ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ താല്‍കാലിക അധ്യാപകന്‍ വിജയരാജ്(31)ആണ് അറസ്റ്റിലായത്.
സ്‌കൂളിലെ നൃത്ത-കമ്പ്യൂട്ടര്‍ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ത്ഥിനികളെ തലോടുകയും മറ്റും ചെയ്യുന്നത് പതിവായിരുന്നുവത്രേ. നവംബര്‍ 12ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുളിമുറിയിലേയ്‌ക്ക് വിളിച്ചുകൊണ്ടുപോയി ഇയാള്‍ മോശമായി പെരുമാറിയിരുന്നു.
ഇതിന് ശേഷം കുട്ടി സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതിനെത്തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തായത്.
ഇതിന് മുമ്പും ഇയാള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് രക്ഷിതാക്കള്‍ പാരതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് വിജയരാജിനെ അറസ്റ്റ് ചെയ്‌തത്. സ്‌കൂളിലെ അധ്യാപികമാരോടും ഇയാള്‍ മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്.












Click it and Unblock the Notifications