Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്‌ത്രേലിയയില്‍ സെക്‌സ്‌ പാര്‍ട്ടി രൂപീകരിച്ചു

മെല്‍ബണ്‍: ലൈംഗികതയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്കായി ആസ്‌ത്രേലിയയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.

'സെക്‌സ്‌ പാര്‍ട്ടി' എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ പാര്‍ട്ടി ബുധനാഴ്‌ച നിലവില്‍ വന്നു. 'സെക്‌സിനെ ഞങ്ങള്‍ ഗൗരവത്തോടെ കാണുന്നു'(വി ആര്‍ സീരിയസ്‌ എബൗട്ട്‌ സെക്‌സ്‌) എന്നതാണ്‌ പാര്‍ട്ടിയുടെ മുദ്രാവാക്യം.

പോണോഗ്രഫിയെ ആശ്രയിക്കുന്ന നാല്‍പ്പത്‌ ലക്ഷത്തോളം പേരാണ്‌ ആസ്‌ത്രേലിയയില്‍ ഉള്ളത്‌. ഇവരെ ലക്ഷ്യം വച്ചാണ്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്‌.

ഈ പാര്‍ട്ടിയിലൂടെ സംസ്ഥാന, ഫെഡറല്‍ അസംബ്ലികളിലെ സീറ്റുകളില്‍ ഭൂരിഭാഗവും സ്വന്തമാക്കാമെന്നാണ്‌ പാര്‍ട്ടിക്കാരുടെ പ്രതീക്ഷ.

പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുക,. സെന്‍സറിംഗ്‌ കുറയ്‌ക്കുക, സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുക, ഇന്റര്‍നെറ്റില്‍ ഫില്‍ട്ടറിങ്‌ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക തുടങ്ങിയവയാണ്‌ ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

ഇന്റര്‍നെറ്റില്‍ ഫില്‍ട്ടറിങ്‌ ഏര്‍പ്പെടുത്തിയതോടെ ആസ്‌ത്രേലിയയിലെ ലൈംഗിക വ്യാപാരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വന്‍ ഇടിവ്‌ നേരിട്ടിട്ടുണ്ടത്രേ.

കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടേയ്‌ക്കുമെന്നാണ്‌ പാര്‍ട്ടിയുടെ ആശങ്കയെന്നും അതുകൊണ്ടാണ്‌ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്നതെന്നും സെക്‌സ്‌ പാര്‍ട്ടി സെക്രട്ടറി ഫിയോണ പാറ്റന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+