ആഫ്രിക്കയില്‍ ബലാല്‍സംഗം വര്‍ധിക്കുന്നു
ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയില്‍ ഓരോ 26 സെക്കന്റിലം ഒരു സ്‌ത്രീ എന്ന നിലയില്‍ ബലാല്‍സംഗത്തിനിരയാകുന്നുവെന്ന് വെളിപ്പെടുത്തല്‍.
നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ചാല്‍ളി തെറോണ്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ തീര്‍ത്തും ഭയാനകമാണെന്നാണ് തെറോണ്‍ പറയുന്നത്.
സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി യുഎന്‍ നടത്തുന്ന സമാധാന ദൂതിന്റെ ചുമതല തെറോണിനാണ്.
ദക്ഷിണാഫ്രിക്കയിലെ ബലാല്‍സംഗക്കേസുകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. അവിടെ മൂന്നുസ്‌ത്രീകളില്‍ ഒരാള്‍ മാനഭംഗത്തിന് ഇരയാകുന്നുണ്ട്- ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെറോണ്‍ വെളിപ്പെടുത്തി.
മാനഭംഗം, എയ്‌ഡ്‌സ് എന്നിങ്ങനെയുള്ള കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി 1999ല്‍ തെറോണ്‍ കേപ് ടൗണ്‍ റേപ് ക്രൈസിസ് സെന്റര്‍ എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണമെങ്കില്‍ യുഎന്‍ സഹായം വേണമെന്നാണ് തെറോണ്‍ പറയുന്നത്.
കഴിഞ്ഞയാഴ്‌ചയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തെറോണിനെ സമാധാന ദൗത്യത്തിനായി നിയോഗിച്ചത്.
'മോണ്‍സ്‌റ്റര്‍' എന്ന ചിത്രത്തിലെ പരമ്പരക്കൊലയാളിയുടെ വേഷം അവതരിപ്പിച്ച തെറോണ്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications