ആര്‍എസ്എസും ബജ്റംഗദളും ഭീകര സംഘടനകളല്ല: ബ്രിട്ടന്‍
ലണ്ടന്‍: ആര്‍എസ്‌എസിനെയും ബജ്‌റംഗദളിനേയും തീവ്രവാദ സംഘടനകളായി കണക്കാക്കിയിട്ടില്ലെന്നും ഈ സംഘടനകളില്‍ പ്രവര്‍ത്തിയ്‌ക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ബ്രിട്ടന്‍ അറിയിച്ചു.
ഈ സംഘപരിവാര്‍ സംഘടനകളെ തീവ്രവാദ സംഘടനകളായി കണക്കാക്കുന്നില്ലെന്ന് യുകെ വിദേശകാര്യ മന്ത്രി മല്ലോക് ബ്രൗണ്‍ പ്രഭു പാര്‍ലമെന്റില്‍ വ്യക്തമാക്കി.
ഇന്ത്യയിലോ ബ്രിട്ടനിലോ ഇരു സംഘടനകളെയും നിരോധിയ്‌ക്കുകയോ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്‌തിട്ടില്ല.
ബ്രിട്ടനിലെ നിയമ വ്യവസ്ഥ അനുസരിച്ച് നിരോധിയ്‌ക്കപ്പെടാത്ത സംഘടനയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന അംഗങ്ങള്‍ രാജ്യത്ത് പ്രവേശിയ്‌ക്കുന്നത് തടയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications