ക്രൂഡോയില്‍ വിലത്തകര്‍ച്ച തുടരുന്നു
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലത്തകര്‍ച്ച തുടരുന്നു.
ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് 53.30 ഡോളറായാണ് കുറഞ്ഞത്. അതിനിടെ ലണ്ടനില്‍ ജനുവരിയില്‍ വിപണം ചെയ്യാനുള്ള എണ്ണയുടെ വില ബാരലിന് 51.72 ഡോളറിലേക്ക് ചുരുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ക്രൂഡ് ഓയിലിന്റെ വില അമ്പത് ഡോളറിനും താഴെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം ജൂലൈ 11ന് ക്രൂഡോയില്‍ ബാരലൊന്നിന് 147.27 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കോര്‍ഡിട്ടിരുന്നു.
പിന്നീട് തുടര്‍ച്ചയായി ഇടിഞ്ഞ എണ്ണ വില പിടിച്ചു നിര്‍ത്താന്‍ ഒപെക് രാഷ്ട്രങ്ങള്‍ ഉത്‌പാദനം കുറച്ചെങ്കിലും അതൊന്നും ഫലപ്രാപ്‌തിയില്ലെത്തിയില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.












Click it and Unblock the Notifications