ആഗോള ഓഹരി വിപണികളില്‍ തകര്‍ച്ച
മുംബൈ: അമേരിക്കന്‍ ഓഹരി വിപണികളിലെ ഇടിവിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും കനത്ത തകര്‍ച്ച നേരിടുന്നു.
രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 397 പോയിന്റ് ഇടിഞ്ഞു. നിഫ്‌റ്റിയില്‍ 126 പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്‌സ് 8376 പോയിന്റിലും നിഫ്‌റ്റി 2508 പോയിന്റിലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിയ്‌ക്കുന്നത്.
ആഗോള ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചിട്ടുള്ളത്. അമേരിക്കന്‍ വിപണികളില്‍ ബുധനാഴ്‌ച കനത്ത തകര്‍ച്ചയാണ് ഉണ്ടായത്.
ന്യൂയോര്‍ക്കിലെ ഡൗജോണ്‍സ് സൂചിക കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുംതാഴ്‌ന്ന നിലയായ 427 പോയിന്റ് നഷ്ടത്തില്‍ 7,997ലാണ് ക്ലോസ് ചെയ്‌തത്.
വാഹനനിര്‍മാതാക്കള്‍ക്കുള്ള ധനസഹായ പാക്കേജിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്‌മയും വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായേക്കുമെന്ന ഫെഡറല്‍ റിസര്‍വിന്റെ നിരീക്ഷണവുമാണ് അമേരിക്കന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്.
അതിനിടെ രൂപയുടെ മൂല്യത്തില്‍ റെക്കാര്‍ഡ് തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്‌ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 50.50 കുറഞ്ഞു.
ഇതിന് മുമ്പ് ഏറ്റവും വലിയ മൂല്യത്തകര്‍ച്ച ഒക്ടോബറിലുണ്ടായ 50.29 ആണ്. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 21 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്.


Click it and Unblock the Notifications