Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയലേഖനം നല്‍കിയ ബാലനെ തീവണ്ടിയ്‌ക്ക്‌ മുന്നിലെറിഞ്ഞ്‌ കൊന്നു

പട്‌ന: അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിക്കുകയും പ്രണലേഖനം നല്‍കുകയും ചെയ്‌ത പതിനഞ്ചുകാരനെ തീവണ്ടിയ്‌ക്ക്‌ മുന്നിലെറിഞ്ഞ്‌ കൊന്നു. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ്‌ സംഭവം നടന്നത്‌.

പൊലീസ്‌ നോക്കി നില്‍ക്കെയാണ്‌ പ്രതികള്‍ ബാലനെ മര്‍ദ്ദിച്ച്‌ തീവണ്ടിയ്‌ക്ക്‌ മുന്നിലെറിഞ്ഞ്‌ കൊന്നത്‌. മനീഷ്‌ കുമാറാണ്‌ പ്രണയിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ടത്‌. യാദവ വിഭാഗത്തില്‍പ്പെട്ട മനീഷ്‌ താഴ്‌ന്ന ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി മൂന്നുമാസത്തോളമായി പ്രണയത്തിലായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മനീഷിനെ വീട്ടില്‍ നിന്നും ബലമായി കൂട്ടിക്കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്‌. നാട്ടുകാരുടെ മുന്നിലിട്ട്‌ കുട്ടിയെ രണ്ട്‌ മണിക്കൂറോളം മര്‍ദ്ദിച്ചു. തുടര്‍ന്ന്‌ മൊട്ടയടിച്ച്‌ പൊതുവഴയില്‍ നടത്തി. പിന്നീട്‌ ഓടുന്ന തീവണ്ടിയ്‌ക്ക്‌ മുന്നിലേയ്‌ക്ക്‌ വലിച്ചെറിഞ്ഞു. സംഭവസ്ഥലത്തുവച്ചുതന്നെ മനീഷ്‌ മരിച്ചു.

മകനെ മര്‍ദ്ദിക്കുന്നതറിഞ്ഞ്‌ ഓടിയെത്തിയ അമ്മ ലളിതാദേവി മര്‍ദ്ദിക്കരുതെന്ന്‌ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ അവരുടെ അപേക്ഷകളൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ്‌ നോക്കിനില്‍ക്കേയാണ്‌ സംഭവം നടന്നതെന്നും അവര്‍ ഇടപെട്ടിരുന്നുവെങ്കില്‍ തന്റെ മകന്‍ രക്ഷപ്പെടുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ലളിതാദേവിയുടെ പരാതിപ്രകാരം പീന്നീട്‌ പൊലീസ്‌ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്‌ച വരുത്തിയെന്നാരോപിച്ച്‌ പൊലീസ്‌ എസ്‌ഐ അസ്‌ഗര്‍ ഇമാമിനെ ഡിഐജി സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+