തുണിക്കടയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ!!
ഹൈദരാബാദ്: തുണിക്കടയിലെ ട്രയല്‍ റൂമില്‍ ഒളികാമറ വച്ചതായി കണ്ടെത്തി. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാറിലെ ഒരു കടയിലെ ട്രയല്‍ റൂമില്‍ നിന്നാണ് വീഡിയോ റക്കോര്‍ഡിങ് സംവിധാനമുള്ള കാമറ പ്രവര്‍ത്തിക്കുന്ന നിലയില്‍ ഒളിച്ചുവച്ചതായി കണ്ടെത്തിയത്.
പുതുതായെടുക്കുന്ന വസ്‌ത്രം പാകമാണോയെന്ന് അറിയാനായി ട്രയല്‍ റൂമില്‍കയറിയ പതിനെട്ടുകാരിയാണ് ഒളിച്ചുവച്ച മൈബൈല്‍ ക്യാമറ കണ്ടെത്തിയത്. ക്യാമറയുമായി പുറത്തെത്തിയ കുട്ടി ഇക്കാര്യം കടയുടമയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന അംബിക കളക്ഷന്‍സ് എന്ന തുണിക്കടയ്‌ക്കുമുന്നില്‍ വഴിയോരക്കച്ചവടം നടത്തുന്ന മദീന്‍ എന്നയാളാണ് ക്യാമറ ട്രയല്‍ റൂമില്‍ കൊണ്ടുവന്ന് ഒളിച്ചുവച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മുറിയില്‍ നിന്നും കാമറ കണ്ടെത്തിയ കാര്യം പുറത്തായ ഉടന്‍തന്നെ ഇയാള്‍ സ്ഥലംവിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വസ്‌ത്രം മാറുന്നതിനിടെ മൊബൈലിന്റെ റിങ് ടോണ്‍ കേട്ടപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് ഒളിപ്പിച്ച് വച്ച നിലയില്‍ ക്യാമറ കണ്ടെത്തുകയായിരുന്നു. പിന്നീട് സഹോദരനൊപ്പം കുട്ടി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് ക്യാമറ പിടിച്ചെടുക്കുകയും സ്‌ത്രീകളെ അപമാനിച്ചതിന് മദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications