ഛത്തീസ്‌ഗഢ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി
റായ്‌പൂര്‍: ഛത്തീസ് ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ജില്ലകളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മുന്‍മുഖ്യമന്ത്രി അജിത് ജോഗി അടക്കം 687 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ട വ്യാഴാഴ്‌ച ജനവിധി തേടുന്നത്. നവംബര്‍ 14ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വ്യാപകമായ നക്‌സല്‍ അക്രമണം ഉണ്ടായ സാഹചര്യത്തില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പില്‍ പലയിടത്തും പോളിംഗ് സാമഗ്രികള്‍ നക്‌സലുകള്‍ കടത്തിക്കൊണ്ടു പോയിരുന്നു. 51 മണ്ഡലങ്ങളിലായി 88 ലക്ഷം വോട്ടര്‍മാരാണുള്ളത്.
14ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അജിത് ജോഗിയ്‌ക്കാണ് സാധ്യത കല്പിയ്‌ക്കപ്പെടുന്നത്.
സംസ്ഥാനത്ത് ബിജെപി തന്നെ ഭരണത്തില്‍ തിരിച്ചെത്തുമെന്നാണ് വിവിധ അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications