Get Updates
Get notified of breaking news, exclusive insights, and must-see stories!

തീറ്റമത്സരത്തിനിടെ എന്‍ജിനീയര്‍ മരിച്ചു

ഗുഡ്‌ഗാവ്‌: തീറ്റമത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ എന്‍ജിനീയര്‍ മരിച്ചു. നോക്കിയ സീമെന്‍സ്‌ നെറ്റ്‌വര്‍ക്കിങില്‍ എന്‍ജീനയറായ സൗരവ്‌ സബര്‍വാള്‍ ആണ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പേസ്‌ട്രി തീറ്റമത്സരത്തിനിടെ മരിച്ചത്‌.

തീറ്റമത്സരത്തിന്‌ ശേഷം ഓഫീസിലെ വാഷ്‌റൂമില്‍ നിന്നാണ്‌ സൗരവിന്റെ മൃതദേഹം കണ്ടെത്തിയത്‌. കൂടുതല്‍ ഭക്ഷണം അതിവേഗത്തില്‍ കഴിച്ചതാണ്‌ മരണകാരണമെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

ഓഫീസിലെ കഫറ്റേരിയയില്‍ വച്ച്‌ മത്സരം മത്സരം കഴിഞ്ഞ ശേഷം അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ്‌ സൗരവ്‌ വാഷ്‌റൂമിലേയ്‌ക്ക്‌ പോയത്‌. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാഞ്ഞതിനെത്തുടര്‍ന്ന്‌ സഹപ്രവര്‍ത്തകര്‍ വന്നുനോക്കിയപ്പോഴാണ്‌ സൗരവ്‌ അബോധാവസ്ഥയില്‍ കിടക്കുന്നത്‌ കണ്ടത്‌.

മത്സരം സഹപ്രവര്‍ത്തകര്‍ വെറുതെ നടത്തിയ ഒരു തമാശയായിരുന്നോ അതല്ല കമ്പനിയുടെ അറിവോടെ നടന്ന ഒരു മത്സരമായിരുന്നോയെന്ന കാര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ നോക്കിയ സീമെന്‍സ്‌ നെറ്റ്‌ വര്‍ക്കിങ്‌ അധികൃതര്‍ തയ്യാറായില്ല.

സംഭവത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുകയാണെന്ന്‌ ഉദ്യോഗ്‌ വിഹാര്‍ പൊലീസ്‌ അറിയിച്ചു. മരിച്ച സൗരവ്‌ കിഴക്കന്‍ ദില്ലിയിലെ പത്‌പര്‍ഗഞ്ച്‌ സ്വദേശിയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+