അഭയക്കേസ്: കോടതി വിധിക്കെതിരെ അപ്പീല്‍ നല്കുമെന്ന് പ്രതിഭാഗം
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ മൂന്ന് പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പ്രതിഭാഗം അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിയ്‌ക്കും.
വെള്ളിയാഴ്‌ച ഹര്‍ജി നല്‌കാനാണ് ഉദ്ദേശിയ്‌ക്കുന്നതെന്ന് ഫാദര്‍ ജോസ് പൂതൃക്കയിലിന്റെ അഭിഭാഷകന്‍ അഡ്വക്കറ്റ് ഉദയഭാനു അറിയിച്ചു.
തുടര്‍ച്ചയായി രണ്ടാഴ്‌ച കസ്റ്റഡിയില്‍ വിട്ടയക്കുന്നത് സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‌കുക.
കേസില്‍ അറസ്റ്റിലായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ജോസ് പൂതൃക്ക, സിസ്റ്റര്‍ സെഫി എന്നിവരെയാണ് ഡിസംബര്‍ രണ്ട് വരെ പതിനാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് സിജെഎം കോടതി ബുധനാഴ്ച ഉത്തരവിട്ടത്.
അതേ സമയം കേസില്‍ സിബിഐ വ്യാഴാഴ്‌ച മുതല്‍ തന്നെ തെളിവെടുപ്പ് ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications