മാന്ദ്യം വാഹന വിപണിയിലും: ഹോണ്ട ഉത്‌പാദനം കുറക്കുന്നു
ന്യൂയോര്‍ക്ക്: വാഹന വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് ഉത്‌പാദനം വെട്ടിക്കുറയ്‌ക്കുകയാണെന്ന് ലോകത്തിലെ പ്രധാന വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോഴ്‌സ് അറിയിച്ചു.
വടക്കന്‍ അമേരിക്കയിലെ വാഹന ഉത്‌പാദനത്തില്‍ കുറവ് വരുത്താനാണ് കമ്പനി തീരുമാനിച്ചിരിയ്‌ക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം വാഹന വിപണിയെ സാരമായി ബാധിച്ചതും ഓട്ടോ ബെയില്‍ ഔട്ട് പാക്കേജ് തത്‌കാലമില്ലെന്ന് യുഎസ് കോണ്‍ഗ്രസിന്റെ അറിയിപ്പുമാണ് വാഹന നിര്‍മാണം വെട്ടിക്കുറയ്‌ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
18,000ത്തോളം വാഹനങ്ങളുടെ നിര്‍മാണമാണ് കമ്പനി കുറയ്‌ക്കുന്നത്. അടുത്തു തന്നെ ലിങ്കണ്‍, അലബാമ എന്നിവിടങ്ങളിലെ പ്ലാന്റുകളിലെ 12000 ത്തോളം വാഹനങ്ങളുടെ നിര്‍മാണവും കുറയ്‌ക്കുമെന്ന് ഹോണ്ട വക്താവ് അറിയിച്ചു.
ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ വടക്കന്‍ അമേരിക്കയില്‍ ഹോണ്ടയുടെ നിര്‍മാണം 1.41 മില്യണ്‍ യൂണിറ്റുകളായി കുറയും. 2007ല്‍ 1.44 വാഹനങ്ങളാണ് കമ്പനി നിരത്തിലിറക്കിയത്.












Click it and Unblock the Notifications