ജോഗിയുടെ കാറിന് നേരെ ആക്രമണം
റായ്‌പൂര്‍: ഛത്തീസ്‌ഗണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ശാന്തം. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ കാറിന് നേരെയുണ്ടായ കല്ലേറൊഴിച്ചാല്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും തിരഞ്ഞെടുപ്പിനിടെ ഉണ്ടായില്ല.
51 മണ്ഡലങ്ങളിലായി 687 സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒന്നാംഘട്ടത്തില്‍ 70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അജിത് ജോഗി മത്സരിയ്‌ക്കുന്ന മാര്‍വാഹി മണ്ഡലത്തിലെ ഗീര്‍വറിലാണ് അദ്ദേഹത്തിന്റെ കാറിന് നേരെ കല്ലേറുണ്ടായത്.
അയല്‍സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നെത്തിയ ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ജോഗിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നിതിന്‍ ത്രിവേദി ആരോപിച്ചു.












Click it and Unblock the Notifications