ഷാരൂഖിനെ കാണാന്‍ നുഴഞ്ഞു കയറിയ പയ്യനെ മോചിപ്പിക്കും
അമൃത്‌സര്‍: ബോളിവുഡ് താരം ഷാരൂഖ് ഖാനില്‍ ഭ്രമം മൂത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയറി പോലീസ് പിടിയിലായ പാകിസ്‌താന്‍ ബാലന്‍ ജയില്‍ മോചിതനാകും.
ഷാരൂഖിനെ നേരില്‍ കാണണമെന്ന മോഹവുമായി സെപ്‌റ്റംബറില്‍ നസീര്‍ സുല്‍ത്താന്‍ (15) ആണ് അട്ടാരി-വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നത്.
പോലീസ് പിടിയിലായ നസീറിനെ ഫരീദ്‌കോട്ടിലെ കുട്ടികളുടെ ജയിലിലേക്കയച്ചു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് നസീറിന്റെ ഷാരൂഖ് ഭ്രമം അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്.
പാകിസ്‌താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയും ആഭ്യന്തമന്ത്രാലയവും നസീറിനെ പാകിസ്‌താന് കൈമാറാന്‍ തീരുമാനമെടുത്തിരിയ്‌ക്കുന്നത്.












Click it and Unblock the Notifications