അഭയ: തെളിവുകള്‍ നശിപ്പിച്ചവര്‍ പ്രതികളാകും
കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസില്‍ തെളിവുകള്‍ നശിപ്പിച്ചവരെ പ്രതികളാക്കാന്‍ സിബിഐ ആലോചിയ്‌ക്കുന്നു.
കേസ് ആദ്യം അന്വേഷിച്ച് അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്‌കിയ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചുമാണ് തെളിവുകളും തൊണ്ടി സാധനങ്ങളും നശിപ്പിച്ചത്.
തെളിവുകള്‍ നശിപ്പിക്കപ്പെട്ട കാര്യം അന്വേഷണം ഏറ്റെടുത്തപ്പോള്‍ തന്നെ സിബിഐയ്‌ക്ക് ബോധ്യപ്പെട്ടിരുന്നു.സാഹചര്യത്തെളിവുകളും സാക്ഷിയായ സഞ്‌ജു മാത്യുവിന്റെ മൊഴിയുടെയും പിന്‍ബലത്തിലാണ് പ്രതികളെ ഇപ്പോള്‍ കൊലക്കുറ്റവുമായി ബന്ധിപ്പിച്ചിട്ടുള്ളത്.
അഭയയുടെ വസ്‌ത്രങ്ങള്‍, ശിരോവസ്‌ത്രം, ചെരിപ്പ്, ഡയറി തുടങ്ങിയവയെല്ലാം അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ഇത് കൂടാതെ ഇന്‍ക്വസ്റ്റ് സമയത്ത് എടുത്ത അഭയയുടെ ഫോട്ടോകളും നശിപ്പിയ്‌ക്കപ്പെട്ടു.
ഇതില്‍ അഭയയുടെ ശരീരത്തിലും കഴുത്തിലും ഉണ്ടായിരുന്ന പാടുകളും മുറിവുകളും വ്യക്തമായി കാണാമായിരുന്നു.
തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മൈക്കിളിനെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications