Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: പ്രതികള്‍ക്ക്‌ ജാമ്യം നല്‍കാനാവില്ലെന്ന്‌ കോടതി

കൊച്ചി: അഭയ കേസില്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട പ്രതികളില്‍ കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി പറഞ്ഞു.

കൊലപാതകം, കൊല ചെയ്യാനുള്ള പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകളിലുള്ള കുറ്റമാണ്‌ പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ മജിസ്‌ട്രേട്ട്‌ പി.ഡി സോമന്‍ ജാമ്യ ഹര്‍ജികള്‍ തള്ളിയത്‌.

പ്രതികളെ ഡിസംബര്‍ രണ്ടുവരെയാണ്‌ സിബിഐ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്‌. ഇവരെ മാനസികമായി പീഡിപ്പിക്കരുതെന്നും അവര്‍ക്ക്‌ ഭക്ഷണവും വേണമെങ്കില്‍ വൈദ്യസഹായവും നല്‍കണമെന്നും മജിസ്‌ട്രേട്ട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യാന്‍ മജിസ്‌ട്രേട്ട്‌ അനുമതി നല്‍കിയിട്ടുണ്ട്‌. അന്വേഷണ മേല്‍നോട്ടം ഹൈക്കോടതി ഉത്തരവ്‌ പ്രകാരം ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ പിഡി സോമന്റെ പൂര്‍ണ ചുമതലയിലാണ്‌.

അന്വേഷണം ഏത്‌ രീതിയില്‍ വേണമെന്ന്‌ അദ്ദേഹത്തിന്‌ നിര്‍ദ്ദേശിക്കാം. അറസ്റ്റിലായ മൂന്നുപേരെയും കൊച്ചി സിബിഐ ഓഫീസില്‍ ചോദ്യം ചെയ്‌തുവരുകയാണ്‌. കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലേയ്‌ക്ക്‌ കൊണ്ടുപോകുന്നുണ്ട്‌.

വളരെ താഴെത്തട്ടില്‍ നിന്നാണ്‌ അന്വേഷണത്തിന്‌ തുടക്കമിട്ടിട്ടുള്ളതെന്ന്‌ സിബിഐ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്‌. തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ട നിലയിലാണെന്ന സിബിഐ നിലപാടിനോട്‌ മജിസ്‌ട്രേട്ട്‌ യോജിച്ചു.

ഇതിനെതിരെ പ്രതികള്‍ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഇനി ആരെയൊക്കെ ചോദ്യം ചെയ്യണമെന്നതും അന്വേഷണ രീതി എങ്ങനെയുള്ളതാണെന്ന്‌ സിബിഐ വെളിപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+