ചന്ദ്രമതിയുടെ വീട്ടില്‍ റെയ്‌ഡ്
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു നിക്ഷേപത്തട്ടിപ്പ് കേസില്‍ രണ്ടര മാസമായി ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതി സിഡ്‌കോ ജീവനക്കാരിയുമായ ചന്ദ്രമതിയുടെ വീട്ടിലും സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്‌ഡ് നടത്തി.
തിരുമലയിലുള്ള വീട്ടിലും ശബരിനാഥിനൊപ്പം തുടങ്ങിയ ധനകാര്യ സ്ഥാപനത്തിലും സിഡ്‌കോയിലെ ചന്ദ്രമതിയുടെ ഓഫീസിലുമാണ് ഒരേസമയം വിജിലന്‍സ് റെയ്‌ഡ് നടത്തിയത്. വിജിലന്‍സ് എസ്‌പി ഗോപകുമാറാണ് റെയ്‌ഡിന് നേതൃത്വം നല്‌കുന്നത്.
ചന്ദ്രമതി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‌കിയതിനെ തുടര്‍ന്നാണ് റെയ്‌ഡ്.
അതേസമയം ചന്ദ്രമതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ 25ന് കോടതി പരിഗണിയ്‌ക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്‌ച ജാമ്യാപേക്ഷ പരിഗണനയ്‌ക്ക് വന്നെങ്കിലും കേസ് ഡയറി ഹൈക്കോടതിയിലായതിനാല്‍ വാദം നവംബര്‍ 25ലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കൊല്ലം അശ്വനി ആശുപത്രി ഉടമ ഡോ. രമണി വ്യാഴാഴ്‌ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി. സുപ്രീം കോടതി ഉത്തരവുള്ളതിനാല്‍ ഇവരെ കസ്‌റ്റഡിയിലെടുക്കാനോ അറസ്‌റ്റ് ചെയ്യാനോ ക്രൈംബ്രാഞ്ചിന് കഴിയില്ല.












Click it and Unblock the Notifications