Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന നിരോധനത്തിനെതിരെ സംഘടനകള്‍

വിയന്ന: സ്‌കൂളില്‍ ചുംബനം നിരോധിച്ച പ്രധാനാധ്യാപകനെതിരെ രാഷ്ട്രീയക്കാരും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ഓസ്‌ട്രിയയിലെ ഗുണ്‍ക്രിചന്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ സെയിങ്‌ഫ്രിഡ്‌ ബെയര്‍മെയിര്‍ ആണ്‌ സ്‌കുളില്‍ ചുംബനം നിരോധിച്ചതായി അറിയിച്ചുകൊണ്ട്‌ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ കത്തെഴുതിയത്‌.

ചുംബനം കുട്ടികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന മറ്റ്‌ അധ്യാപകരുടെ പരാതിയെത്തുടര്‍ന്നാണത്രേ ബെയര്‍മെയിര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്‌. പരസ്‌പരം അഭിവാദ്യം ചെയ്യുന്നതിനായി കവിളുകളില്‍ പതിയെ ചുംബിക്കുന്നതിന്‌ പകരം ചില കുട്ടികള്‍ ക്ലാസ്‌ നടക്കുന്നതിനിടെ കുട്ടികള്‍ പരസ്‌പരം ആശ്ലേഷിക്കുകയും ചുണ്ടുകളില്‍ ചുംബിക്കുകയും ചെയ്യുന്നുവെന്നാണ്‌ അധ്യാപകരുടെ പരാതി.

ചിലപ്പോള്‍ ചിലരൊക്കെ ഇത്തരത്തില്‍ വളരെ ഗാഢമായി ചുംബിക്കുകയും ദീര്‍ഘനേരം ആ അവസ്ഥയില്‍ തുടരുകയും ചെയ്യുന്നതായും അധ്യാപകര്‍ പരാതിപ്പെട്ടിരുന്നു. ഇത്തരം പെരുമാറ്റ രീതി കുട്ടികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

സ്‌കൂളില്‍ നടന്ന ഒരു യോഗത്തില്‍ അധ്യാപകരും ചില രക്ഷിതാക്കളും ഈ ചുംബന നിരോധനത്തെ അനുകൂലിക്കുന്നതായി അറിയിയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ കുട്ടികളും പിന്നാലെ രാഷ്ട്രീയനേതാക്കളും ഈ നിരോധനത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

പ്രധാനാധ്യാപകന്റെ ഈ തീരുമാനം അപഹാസ്യവും പ്രാകൃതവുമാണെന്നാണ്‌ ഇവര്‍ ആരോപിക്കുന്നത്‌. ഈ നിരോധനം എടുത്തുകളയാന്‍ അധ്യാപകന്‌ നിര്‍ദ്ദേശം നല്‍കണമെന്ന്‌ കുട്ടികളുടെ സംഘടനയായ അക്ടിന്‍ ക്രിടിഷെര്‍ സ്‌ക്യൂലര്‍ ഓസ്‌ട്രിയയിലെ വിദ്യാഭ്യാസ മന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതല്ല നിരോധനം തുടരുകയാണെങ്കില്‍ കിസ്സ്‌-ഇന്‍ എന്ന പേരില്‍ മന്ത്രിയുടെ ഓഫീസിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുമെന്നും സംഘടന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+