Get Updates
Get notified of breaking news, exclusive insights, and must-see stories!

2025ല്‍ ഇന്ത്യയും ചൈനയും വന്‍ശക്തികളാകുമെന്ന്‌ റിപ്പോര്‍ട്ട്‌

China, India set to be leading powers by 2025
വാഷിങ്‌ടണ്‍: ഇന്ത്യയും ചൈനയും മുന്‍നിര ശക്തികളാകുമെന്ന്‌ യുഎസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌. 2025ഓടെ രൂപപ്പെടുന്ന ബഹുധ്രുവ ലോകക്രമത്തില്‍ ഇന്ത്യയും, ചൈനയും മുന്‍നിര ശക്തികളാകുമെന്നാണ്‌ '2025ലെ ആഗോള പ്രവണതകളും ലോകപരിണാമവും' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

അടുത്ത ഇരുപത്‌ വര്‍ഷക്കാലം സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കയ്‌ക്കുള്ള മേല്‍ക്കോയ്‌മയ്‌ക്ക്‌ ഇടിവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പിറകെ ബ്രസീലും, റഷ്യയും വന്‍ ശക്തികേന്ദ്രങ്ങളായി മാറും. ലോകകാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇവര്‍ നിര്‍ണായക ശക്തികളായി മാറും.

രണ്ടാം ലോക മഹായുദ്ധത്തിന്‌ ശേഷം ഉണ്ടായ ലോകക്രമത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. അമേരിക്കയിലെ ഡോളര്‍ അധികകാലം ലോകത്തെ മുഖ്യ കറന്‍സിയായി നിലനില്‍ക്കില്ല.

ഇറാന്‍, ഇന്തോനേഷ്യ, തുര്‍ക്കി എന്നിവ മുസ്ലിം മേഖലയിലെ ശക്തികേന്ദ്രങ്ങളാകും. ഭക്ഷണത്തിനും ശുദ്ധജലത്തിനും നേരിടുന്ന ക്ഷാമം പുതിയ സംഘര്‍ഷങ്ങള്‍ക്ക്‌ വഴിവയ്‌ക്കും. ആണവായുധങ്ങളുടെ ഉപയോഗ സാധ്യത വര്‍ധിയ്‌ക്കും. തീവ്രവാദികള്‍ക്ക്‌ ആണവായുധം ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+