Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്കിള്‍ ജാക്‌സണ്‍ ഇസ്ലാംമതം സ്വീകരിച്ചു

Michael Jackson
ലണ്ടന്‍: പ്രശസ്‌ത പോപ്‌ ഗായകന്‍ മൈക്കള്‍ ‍ ജാക്‌സണ്‍ ഇസ്ലാം മതം സ്വീകരിച്ചു. മതം മാറിയതിനൊപ്പം തന്നെ ജാക്‌സണ്‍ മിഖായേല്‍ എന്ന്‌ പേരും മാറ്റിയിട്ടുണ്ട്‌. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നുവത്രേ അമ്പതുകാരനായ ജാക്‌സണ്‍ മതംമാറ്റം സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌.

സുഹൃത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ജാക്‌സണ്‍ പങ്കെടുത്തത്‌ മുസ്ലീമുകള്‍ ധരിച്ച തൊപ്പി ധരിച്ചുകൊണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലണ്ടനിലെ ഒരു ഇമാമിന്റെ മേല്‍നോട്ടത്തിലാണ്‌ ലോസ്‌ആഞ്ചലസില്‍ വച്ച്‌ മതംമാറല്‍ ചടങ്ങുകള്‍ നടന്നത്‌.

മുഹമ്മദ്‌ എന്ന പേര്‌ സ്വീകരിക്കാനായിരുന്നുവത്രേ ഇമാം ഇദ്ദേഹത്തോട്‌ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ അല്ലാഹുവിന്റെ അനുയായിയായിരുന്നുമിഖായലിന്റെ പേര്‌ സ്വീകരിക്കാന്‍ ജാസ്‌കണ്‍ തീരുമാനിക്കുകയായിരുന്നു. മതംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജാക്‌സണ്‍ ഒരു പുതിയ ഗാനം ചിട്ടപ്പെടുത്തുന്നുണ്ട്‌.

ബഹറിന്‍ രാജാവ്‌ അബ്ദുള്ള അല്‍ ഖാലിഫ്‌ നല്‍കിയ ഒരു ഹര്‍ജിയില്‍ ശനിയാഴ്‌ച ലണ്ടന്‍ കോടതിയില്‍ ഹാജരാകാനിരിക്കുകയാണ്‌ ജാക്‌സണ്‍. ഒരു ആല്‍ബത്തിന്റെ റെക്കോര്‍ഡിങിന്‌ നല്‍കിയ പകര്‍പ്പവകാശം ലംഘിച്ചത്സംബന്ധിച്ച്‌ കേസിലാണദ്ദേഹം തെളിവുനല്‍കേണ്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+