Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടി നിര്‍ത്തുന്നു; പിസി ഇനി ഓണ്‍ലൈനില്‍ മാത്രം

ന്യൂയോര്‍ക്ക്‌: പ്രമുഖ അമേരിക്കന്‍ പ്രസിദ്ധീകരണമായ പിസി മാഗസിന്‍ അച്ചടി നിര്‍ത്തുന്നു. ഇനി ഓണ്‍ലൈന്‍ ആയി മാത്രമേ പ്രസിദ്ധീകരണം നടത്തുകയുള്ളുവെന്ന്‌ മാഗസിന്‍ പ്രസാധകര്‍ അറയിച്ചു.

ജനുവരിയില്‍ അച്ചടി നിര്‍ത്താനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്ന്‌ പ്രസാധകരായ സിഫ്‌ ഡേവിസ്‌ മീഡിയയുടെ മേധാവി ജാസണ്‍ യങ്‌ പറഞ്ഞു. അച്ചടിച്ചെലവ്‌ കൂടിയതും സാമ്പത്തിക മാന്ദ്യം കാരണമുള്ള പരസ്യ വരുമാനക്കുറവുമാണ്‌ ഈ തീരുമാനത്തിന്‌ പിന്നില്‍.

ചെലവുചുരുക്കലിന്റെ ഭാഗമായി പിസിയിലെ ഏഴ്‌ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്‌. ഇന്റര്‍നെറ്റ്‌ സാങ്കേതികത വ്യാപകമായിക്കഴിഞ്ഞ ഇക്കാലത്ത്‌ അച്ചടി അനാവശ്യമാണെന്നാണ്‌ യങ്‌ പറയുന്നത്‌. 1982മുതല്‍ കമ്പ്യൂട്ടര്‍ സാങ്കേതികതയുടെ വിപ്ലവകരമായ വളര്‍ച്ച രേഖപ്പെടുത്തിയ പ്രസിദ്ധീകരണമാണ്‌ പിസി മാഗസിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+