വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ വോട്ടുകള്‍
റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ റായ്‌പൂര്‍ മണ്ഡലത്തില്‍ 478 വോട്ടര്‍മാര്‍ക്കുള്ള ബൂത്തില്‍ വോട്ട് ചെയ്‌തത് 510 പേര്‍.
സംഭവവുമായി ബന്ധപ്പെട്ട് നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്‌തു. അഭന്‍പൂര്‍ മണ്ഡലത്തില്‍ മണിക്‌ചൗരി ഗ്രാമത്തിലെ 176 നമ്പര്‍ പോളിംഗ് ബൂത്തിലാണ് ചരിത്രം കുറിച്ച് 100 ശതമാനത്തിലധികം വോട്ടിംഗ് നടന്നത്.
ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ നടത്താന്‍ പോളിംഗ് നടത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
ഛത്തീസ്‌ഗണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റും അഭന്‍പൂര്‍ എംഎല്‍എയുമായ ധനേന്ദ്ര സാഹുവും ബിജെപിയുടെ ചന്ദ്രശേഖര്‍ സാഹു മാണിക് ചൗധരിയും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്.












Click it and Unblock the Notifications