പീഡനം: പൊലീസ് നീതി കാണിച്ചില്ലെന്ന് കോടതി
പനജി: പതിന്നാലുകാരിയായ ജര്‍മ്മന്‍ പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം നീതിപൂര്‍വ്വമായിരുന്നില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് ചൂണ്ടിക്കാട്ടി.
ഗോവ വിദ്യാഭ്യാസ മന്ത്രി അത്തനാസിയോ മൊണ്‍സെരാത്തോയുടെ മകന്‍ രോഹിതും പൊതുമരാമത്ത് മന്ത്രി ചര്‍ച്ചി അലിമാവോയുടെ അനന്തരവന്‍ വാറനും പ്രതികളായ കേസ് നിയമാനുസൃതവും നീതി പൂര്‍വവുമായല്ല പൊലീസ് അന്വേഷിച്ചതെന്ന് വ്യക്തമായതായി ചീഫ് ജസ്റ്റിസ് സ്വതേന്ദര്‍ കുമാര്‍, ജസ്റ്റിസ് നെല്‍സണ്‍ എ ബ്രിട്ടോ എന്നിവരുള്‍പ്പെട്ട ബഞ്ച് വിലയിരുത്തി.
വെള്ളിയാഴ്‌ചയാണ് കോടതി കേസ് പരിഗണിച്ചത്. അന്വേഷണം സിബിഐ പോലുള്ള ഏജന്‍സിയെ ഏല്‍പിക്കുന്നതില്‍ എന്താണ് തടസ്സമെന്നും കോടതി ആരാഞ്ഞു. രോഹിതിന് കുട്ടികളുടെ കോടതി നല്‍കിയ ജാമ്യം റദ്ദാക്കി ഉടന്‍ കീഴടങ്ങാന്‍ നോട്ടീസ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരായ എസ്‌പി ബോസ്‌കോ ജോര്‍ജിനെയും ഇന്‍സ്‌പെക്ടര്‍ തുഷാര്‍ വെര്‍ണേക്കറെയും രൂക്ഷമായി ശാസിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് പെണ്‍കുട്ടിയുടെ അമ്മ രോഹിതിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഒളിവില്‍പ്പോയ രോഹിത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് കീഴടങ്ങിയത്.












Click it and Unblock the Notifications