അഭയ: നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസില്‍ നിരപരാധികളെ കുടുക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് കോട്ടയം അതിരൂപതയിലെ ഫൊറോന വികാരിമാരുടെ അടിയന്തര യോഗം ആരോപിച്ചു.
16വര്‍ഷം പല അന്വേഷണസംഘങ്ങളും ചോദ്യം ചെയ്‌തിട്ടും നല്‍കാതിരുന്ന മൊഴി നാലു ദിവസം സിബിഐ കസ്‌റ്റഡിയില്‍ കഴിഞ്ഞപ്പോള്‍ ഒരു യുവാവ് വെളിപ്പെടുത്തിയെന്ന് പറയുന്നത് അവിശ്വസനീയമാണ്.
അന്വേഷണം ഇത്തരത്തില്‍ നീങ്ങുന്നത് ആശങ്കാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാക്കളെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ ശ്രിമിച്ചിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.












Click it and Unblock the Notifications