അഭയ: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ഉമ്മന്‍ ചാണ്ടി
അഭയ: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ഉമ്മന്‍ ചാണ്ടി ആലപ്പുഴ: അഭയകൊലക്കേസില്‍ കുറ്റവാളികള്‍ ശിക്ഷിയ്‌ക്കപ്പെടുക തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
നിയമം അതിന്റെ വഴിയ്‌ക്ക് പോകട്ടെയെന്നും അതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിയ്‌ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണ്ടാ നിയമം ദുര്‍ബലമായത് മൂലം സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിയ്‌ക്കുകയാണ്.
നിയമം കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications