അഭയ: അന്വേഷണം മുന്നോട്ട്
കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ രണ്ട് കന്യാസ്‌ത്രീകളെയും രണ്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്‌തതായി സൂചന.
അഭയയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ത്ത ഉദ്യോഗസ്ഥരെയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടപ്പിച്ച കന്യാസ്‌ത്രീകളെയുമാണ് ചോദ്യം ചെയ്‌തത്. കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അതീവ രഹസ്യമായാണ് സിബിഐ ഓരോ നീക്കവും നടത്തുന്നത്.
ഇപ്പോള്‍ സിബിഐ കസ്‌റ്റഡിയിലുള്ള വൈദികരെയും കന്യാസ്‌ത്രീയേയും പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്‌റ്റലില്‍ കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാവിലെ മുതല്‍ വന്‍ മാധ്യമപ്പടയും ജനങ്ങളും ഇവിടെ കാത്തുനിന്നിരുന്നു.
എന്നാല്‍ മാധ്യമങ്ങളുടെ ശ്രദ്ധ തിരിയ്‌ക്കാന്‍ ഇത്തരമൊരു വാര്‍ത്ത സിബിഐ മനപൂര്‍വം പ്രചരിപ്പിയ്‌ക്കുകയായിരുന്നുവെന്നാണ് സൂചന.
കേസില്‍ തെളിവ് നശിപ്പിയ്‌ക്കലും ഗൂഢാലോചനയും നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടവരെ പ്രതി ചേര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications