അഭയ: സഭ ഇടയലേഖനമിറക്കുന്നു
കോട്ടയം: അഭയക്കേസിന്റെ അന്വേഷണത്തോട് സഭ പൂര്‍ണമായും സഹകരിയ്‌ക്കുമെന്ന് ഇടയലേഖനം.
കോട്ടയം രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഞായറാഴ്‌ച വായിക്കുന്നതിന് തയാറാക്കിയ ഇടയലേഖനത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിന് പിന്നില്‍ ആരായാലും സഭ മുഖം നോക്കില്ല. കേസിന്റെ എല്ലാവശങ്ങളും അന്വേഷണവിധേയമാക്കണമെന്നും അന്വേഷണം നിക്ഷ്‌പക്ഷമായിരിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കേസില്‍ സഭയുടെ നിലപാട് വിശദീകരിയ്‌ക്കുന്നതിനാണ് ഇടയലേഖനം പുറത്തിറക്കുന്നത്.
സത്യം പുറത്ത് വന്ന് നീതി നടപ്പാകാന്‍ അന്വേഷണ ഏജന്‍സിയോട് പരിപൂര്‍ണമായി സഹകരിയ്‌ക്കുമെന്ന് സിബിഐ കസ്റ്റഡിയിലുള്ള സിസ്റ്റര്‍ സെഫി അംഗമായ ജോസഫ്‌സ് സന്ന്യാസ സമൂഹം അറിയിച്ചു.
സെഫിയുടെയും രണ്ട് വൈദികരുടെയും നിരപരാധിത്വം പൂര്‍ണമായി വിശ്വസിയ്‌ക്കുന്നുവെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications