ശബരിമലയിലേത് പൗരോഹിത്യത്തിന് മേലുള്ള കടന്നുകയറ്റം: തന്ത്രി
ശബരിമല: ഭക്തരില്‍ നിന്നും ദക്ഷിണ വാങ്ങരുതെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശം ശരിയല്ലെന്ന് തന്ത്രി കണ്‌ഠര് രാജീവര് പറഞ്ഞു.
പൗരോഹിത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ശബരിമലയില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദക്ഷിണ വാങ്ങുന്നതില്‍ വിലക്ക് തുടര്‍ന്നാല്‍ ശാന്തിപ്പണി ചെയ്യാന്‍ ആളെ കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‌കിയ അഭിമുഖത്തില്‍ തന്ത്രി പറഞ്ഞു.
തന്ത്രിയായ തന്നോട് ആലോചിയ്‌ക്കാതെയാണ് ദക്ഷിണ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ശബരിമലയിലെ പുതിയ പരിഷ്‌ക്കാരങ്ങളെക്കുറിച്ചറിയുന്നത് പത്രങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ജയകുമാറിന് പരാതി നല്‌കിയിട്ടുണ്ട്.
മേല്‍ശാന്തിമാര്‍ ഭക്തരുടെ പക്കല്‍ നിന്നും ദക്ഷിണ വാങ്ങരുതെന്നും ലഭിയ്‌ക്കുന്ന ദക്ഷിണ കാണിക്കവഞ്ചിയില്‍ നിക്ഷേപിയ്‌ക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
ഇത് കൂടാതെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ പേരില്‍ വരുന്ന മണിയോഡറുകള്‍ ബോര്‍ഡിനെ ഏല്‌പിയ്‌ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‌ക്കുന്ന ബോര്‍ഡാണ് മേല്‍ശാന്തിയേയും തന്ത്രിയേയും നിയന്ത്രിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതെന്നും കണ്‌ഠര് രാജീവര് പറഞ്ഞു.












Click it and Unblock the Notifications