ഹിലാരി വിദേശകാര്യ സെക്രട്ടറിയാകും
വാഷിംഗ്‌ടണ്‍: ന്യൂയോര്‍ക്ക് സെനറ്റര്‍ ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാകും.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്‌ച ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിദേശകാര്യ സെക്രട്ടറി പദവി ഹിലാരിയ്‌ക്ക് നല്‍കാമെന്ന് ഒബാമ ഉറപ്പു നല്‌കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതെ സമയം ഒബാമയും ഹിലാരിയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഒബാമയുടെ പ്രധാന എതിരാളിയായിരുന്നു ഹിലാരി.
മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയായ ഹിലാരി നിലവില്‍ ന്യൂയോര്‍ക്ക് സെനറ്ററാണ്.












Click it and Unblock the Notifications