Get Updates
Get notified of breaking news, exclusive insights, and must-see stories!

മലേഷ്യയില്‍ യോഗക്ക്‌ വിലക്ക്‌

ക്വലാലമ്പൂര്‍: മലേഷ്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ യോഗ പരിശീലിയ്‌ക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തിക്കൊണ്ട്‌ ഇസ്ലാമിക സമിതി ഉത്തരവ്‌ പുറപ്പെടുവിച്ചു.

മലേഷ്യന്‍ ദേശീയ ഫത്‌വ സമിതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. യോഗയില്‍ ഹിന്ദുമത തത്വങ്ങള്‍ അടങ്ങിയിരിക്കുന്നതായും ഇത്‌ ഇസ്ലാം മത തത്വങ്ങള്‍ വിരുദ്ധമാണെന്നും ഫത്‌വയിലുണ്ട്‌.

യോഗയില്‍ ശാരീരിക വ്യായാമം മാത്രമല്ല ആത്മീയാശംങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ ഫത്‌വ സമിതി അധ്യക്ഷന്‍ അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. യോഗ ഇസ്ലാം മതവിശ്വാസത്തിന്‌ ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം ഫത്‌വ സമതിയുടെ നിരോധന ഉത്തരവിന്‌ നിയമപരമായി സാധുതയില്ല.

ശരീഅത്ത്‌ നിയമങ്ങള്‍ കര്‍ശനമായി പാലിയ്‌ക്കുന്നവര്‍ മാത്രമേ ഫത്‌വ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ജീവിയ്‌ക്കാറുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+