Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെറ്റ്‌ എയര്‍വേയ്‌സ്‌ ശംബളം വെട്ടിക്കുറയ്‌ക്കുന്നു

മുംബൈ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിയ്‌ക്കുന്ന സ്വകാര്യവിമാനക്കമ്പനിയായ ജെറ്റ്‌ എയര്‍വേയ്‌സ്‌ ജീവനക്കാരുടെ ശംബളത്തില്‍ കുറവ്‌ വരുത്താന്‍ ആലോചിയ്‌ക്കുന്നു.

എഞ്ചിനീയര്‍മാര്‍, പൈലറ്റുമാര്‍ എന്നിവരുടെയെല്ലാം ശംബളത്തില്‍ ഇരുപത് ശതമാനത്തോളം കുറവ്‌ വരുത്താനാണ്‌ കമ്പനി ആലോചിയ്‌ക്കുന്നത്‌.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജെറ്റ്‌ എയര്‍വേയ്‌സ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയല്‍ ജീവനക്കാരുടെ യോഗം ഞായറാഴ്‌ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. പൈലറ്റുമാരും മറ്റു ജീവനക്കാരും പങ്കെടുക്കുന്ന യോഗത്തിലെ ധാരണപ്രകാരമായിരിക്കും തുടര്‍നടപടിയെന്ന്‌ എയര്‍വേയ്‌സ്‌ അധികൃതര്‍ പറഞ്ഞു.

13,200 ഓളം ജോലിക്കാരുള്ള വിമാനക്കമ്പനിയില്‍ 2,000ത്തിലധികം ജീവനക്കാര്‍ ഒരു ലക്ഷത്തിലധികം രൂപ ശംബളം വാങ്ങുന്നവരാണ്‌.

ഒക്ടോബറില്‍ 1900 ജീവനക്കാരെ പിരിച്ചുവിടാന്‍ ജെറ്റ് എയര്‍വേയ്സ് തീരുമാനിച്ചിരുന്നു. എന്നാല്‍ വ്യാപകമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് തീരുമാനം മാനേജ്മെന്‍റ് പിന്‍വലിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+